തൊടുപുഴ: ഉടുന്പന്നൂർ ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ആലിയകുന്നേൽ ഹമീദ് കുറ്റക്കാരനാണെന്നാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്.
പ്രതിയുടെ മകൻ ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ജഡ്ജി ആഷ് കെ. ബാൽ നാളെ ശിക്ഷ വിധിക്കും.
പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസഹായകരായവരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷയ്ക്ക് പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.